ചെറുവത്തൂര്‍: തൃക്കരിപ്പൂരില്‍ എംഎസ്എഫ് പ്രവര്‍ത്തകനെ ആക്രമിച്ചു. ഒളവറ, ഉളിയത്ത് താമസക്കാരനായ മുഹമ്മദ് അഫീഫ്, അഷ്റഫ് ബിന്‍ മുഹമ്മദ് (19)നെയാണ് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് രാഷ്ട്രീയ വിരോധം കാരണം എസ്.എഫ്ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു പരാതിപ്പെട്ടു. ഷിബിന്‍, വിഷ്ണു, ആദി, ജൂനിസ്, നന്ദന കിഷോര്‍ മറ്റു കണ്ടാലറിയാവുന്ന ഏഴോളം പേര് ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്തു.
