കാസര്‍കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്‌റസ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കുമ്പള കിദൂര്‍ ബജ്‌പേ കടവ് സ്വദേശി അബ്ദുല്‍ ഹമീദി(44)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ സംഭവം ആരായുകയായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി പീഡനശ്രമ വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനും പള്ളിക്കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്തതോടെ മദ്‌റസയിലെ ജോലിയില്‍ നിന്നും ഇയാളെ പുറത്താക്കി. അറസ്റ്റിലായ പ്രതിയെ കാസര്‍കോട് കോടതയില്‍ ഹാജരാക്കി റിമാന്റുചെയ്തു.