മംഗളൂരു: മയക്കുമരുന്നുകള്‍ വില്‍ക്കാനെത്തിയ രണ്ടുപേര്‍ പിടിയില്‍. ഉള്ളാള്‍ സ്വദേശികളായ ശിശിര്‍ ദേവഡിഗ, ഷുഷന്‍ എല്‍ എന്നിവരെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്തത്. ഉള്ളാളിലെ പെര്‍മന്നൂര്‍ സന്തോഷ് നഗറില്‍ വച്ചാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തിയത്. പ്രതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 132 ഗ്രാം എം.ഡി.എം.എ, 250 എല്‍എസ്ഡി സ്റ്റാമ്പ്, 3.7 ലക്ഷം രൂപ എന്നിവ പൊലീസ് കാറില്‍ നിന്നും പിടിച്ചെടുത്തു. ആകെ 14 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരു പൊലീസ് കമ്മീഷ്ണര്‍ അനുപം അഗര്‍വാളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പി.ഐ ധന്യാ നായ്ക്, ലഹരിവിരുദ്ധ സ്‌ക്വാഡ് പി.എസ്.ഐ പുനിത് ഗാവോങ്കര്‍, ഉള്ളാള്‍ പൊലീസ് പി.എസ്.ഐ സന്തോഷ് കുമാര്‍ ഡി, സാജു നായര്‍, മഹേഷ്, ശിവകുമാര്‍, അക്ബര്‍ യാദ്രമി തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.