ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചല്‍; ചേമ്പു കൊണ്ടുണ്ടാക്കിയ അച്ചാര്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്; സംഭവം ബദിയഡുക്കയില്‍!

കാസര്‍കോട്: ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചലും അസ്വസ്ഥതയും. ഉച്ചഭക്ഷണത്തിന് ചേമ്പു കൊണ്ടുണ്ടാക്കിയ അച്ചാര്‍ കഴിച്ച നീര്‍ച്ചാലിലെ ഒരു സ്‌കൂളിലെ കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇക്കാര്യം അറിയിച്ചിട്ടും അധ്യാപകര്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചില്ലെന്നും പരാതിയുണ്ട്. ഒടുവില്‍ രക്ഷിതാക്കള്‍ എത്തി അഞ്ചു കുട്ടികളെ സ്വകാര്യ ക്ലിനിക്കല്‍ എത്തിക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ബദിയഡുക്ക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ എത്തി പ്രാഥമിക തെളിവെടുത്തു. ഉച്ചഭക്ഷണത്തിന് കറി വയ്ക്കാന്‍ പച്ചക്കറി കൊണ്ടു വരണമെന്ന് അധികൃതര്‍ കുട്ടികളോടു നിര്‍ദ്ദേശിച്ചിരുന്നുവെന്നു പറയുന്നു. ഇതനുസരിച്ച് ചില കുട്ടികള്‍ മാരാന്‍ ചേമ്പ് എത്തിക്കുകയും അധികൃതര്‍ അത് കറിയാക്കി കുട്ടികള്‍ക്കു തന്നെ കൊടുക്കുകയുമായിരുന്നെന്നും പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page