ഉത്തരകാശി: സില്‍ക്യാര രക്ഷാദൗത്യത്തിനായി തുരങ്കം തുരക്കൽ പൂർത്തിയായി. ഇനി പൈപ്പ് സ്ഥാപിച്ചാൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താം.17-ാം ദിവസത്തിലാണ് രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നത്. ഏകദേശം 55 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞപ്പോഴാണ് കുടുങ്ങിക്കിടക്കുന്നവർക്ക് സമീപത്ത് എത്തിയത്. ഇനി അവശിഷ്ടങ്ങൾ നീക്കി അന്തിമ രക്ഷാ പ്രവർത്തനം തുടങ്ങും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യം 47 മീറ്ററോളം ദൂരം വിജയകരമായി കുഴിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഡ്രില്ലിംഗ് നടത്തുന്ന ഓഗര്‍ മെഷീൻ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച് മെഷീൻ മുറിച്ചുമാറ്റേണ്ടി വന്നു. ഇതായിരുന്നു ദൗത്യം വീണ്ടും വൈകാൻ കാരണമായത്. മുകളില്‍ നിന്ന് താഴോട്ട് കുത്തനെയുള്ള കുഴിക്കലാണ് നിലവില്‍ പൂർത്തിയായത്.
