കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്ന് എത്തിയ ചെമ്മലശ്ശേരി പുലാമന്തോൾ സ്വദേശി മെല്ലിശ്ശേരി മുഹമ്മദ് റഫീഖ് (34) നിന്നും ഒളിപ്പിച്ച നിലയിൽ 1065 ഗ്രാം തൂക്കമുള്ള 04 സ്വർണ ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. സ്വർണം വേർതിരിച്ചെടുക്കൽ നടത്തും. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം 960 ഗ്രാം തൂക്കം വരുമെന്നും ഏകദേശം 57,69,600/ രൂപ വിലമതിക്കുന്നതാണ് സ്വർണ്ണ മെന്നും കസ്റ്റംസ് അറിയിച്ചു. ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. ബഹ്‌റൈനിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ വടകര വില്ല്യാപ്പള്ളി സ്വദേശി ഏങ്ങാട്ട് താഴക്കുനി സൽമാൻ ഫാരിസ് (27) നിന്നും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 877 ഗ്രാം തൂക്കമുള്ള 03 സ്വർണ ക്യാപ്സ്യൂളുകളാണ് കണ്ടെടുത്തത്. വേർതിരിച്ചെടുത്ത ശേഷം 780 ഗ്രാം തൂക്കം ഉണ്ടാകുമെന്നും ഏകദേശം 46,87,800/ രൂപ വിലമതിക്കുന്നതാണ് സ്വർണ്ണമെന്നും കസ്റ്റംസ് അറിയിച്ചു.തുടർച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരിൽ വൻ തോതിൽ സ്വർണ്ണം പിടികൂടുന്നത്.