കൊച്ചി: കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരിച്ചു. ഗാനസന്ധ്യക്കിടെയാണ് ദുരന്തമുണ്ടായത്.കാമ്പസിനകത്തേക്ക് പുറത്തുനിന്നുള്ളവരും എത്തിയിരുന്നു. മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിലേക്ക് ആളുകൾ ഓടിക്കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്.നിരവധി വിദ്യാർത്ഥികൾ ബോധംകെട്ട് വീണു. 46 പേർക്കാണ് പരിക്കേറ്റത്.പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക നികിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥികളുണ്ടായിരുന്നു.മരിച്ചവരുടെ പേര് വിവര ഞാൻ ലഭ്യമായിട്ടില്ല.