നവകേരള സദസ്സിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ല; നാണക്കേടിനൊടുവിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ


കൊച്ചി: നവകേരളസദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ല എന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യെക്തമാക്കിയത്.

മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നു ആവശ്യപെട്ടു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. അതോടൊപ്പം തന്നെ നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിൻവലിക്കും എന്നും സർക്കാർ കോടതിക്കു ഉറപ്പ് നൽകി.

മേൽപറഞ്ഞ ഉത്തരവ് ചോദ്യം ചെയ്തു കാസർഗോഡ്
കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
ഹർജ്ജി ക്കാരനുവേണ്ടി അഡ്വ :എൻ ആനന്ദ് ഹാജരായിരുന്നു. അതിനിടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വിസി മലപ്പുറം ജില്ലയിലെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനും അധ്യാപകരുടെയും ജീവനക്കാരുടെയും, വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page