ഗാസ: തട്ടിക്കൊണ്ടുപോയി തടവിലാക്കിയിട്ടുള്ള സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള 50 ഇസ്രായേലികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചു. ഇതിനു വേണ്ടി നാലു ദിവസത്തേക്കു വെടിനിറുത്തലിനു ഇസ്രായേല്‍ സമ്മതിച്ചു. വെടി നിറുത്തല്‍ പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ വെളിപ്പെടുത്തിയിട്ടുണ്ട് . ഇതോടെ ഒക്്‌ടോബര്‍ ഏഴിനാരംഭിച്ച ഹമാസ്- ഇസ്രായേല്‍ അക്രമത്തിന്റെ ആദ്യഘട്ടം ഇസ്രായേലിന്റെ വിജയത്തില്‍ കലാശിച്ചു. ദിവസം ശരാശരി 13 ഇസ്രായേലികളെ വിട്ടയക്കാമെന്നാണ് ഹമാസ് സമ്മതിച്ചിട്ടുള്ളത്. അതു കഴിഞ്ഞു പാലസ്ത്രീനിലെ മറ്റു തീവ്രവാദ ഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ വച്ചിട്ടുള്ള ഇസ്രായേലികളെ കൂടി മോചിപ്പിക്കണമെന്നു ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഹമാസ് അതിനോടു യോജിച്ചു. ഇപ്പോഴത്തെ നാലു ദിവസവെടിനിറുത്തലിനു ശേഷം ഇനിയൊരിക്കലും ഇസ്രായേലിന് എതിരെ ഹമാസ് അക്രമം ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ യുദ്ധമുള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിച്ചിട്ടുണ്ട്. ഹമാസ് തടവിലുള്ള ഇസ്രായേലികളെ മോചിപ്പിക്കുന്നതിനു പകരം ഇസ്രായേല്‍ പിടിയിലുള്ള 300 പാലസ്തീനുകളെയും മോചിപ്പിക്കുമെന്ന് പരസ്പര ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്.