കാസര്‍കോട്: കുമ്പള ഉപജില്ലാ കേരളോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാറഡുക്ക ജി വി എച്ച് എസ് എസ് 188 പോയിന്റു നേടി വിജയ കിരീടമണിഞ്ഞു. നീര്‍ച്ചാല്‍ എം എസ് സി എച്ച് എസ് എസിനു 167 പോയിന്റ് ലഭിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കാട്ടുകുക്കെ എസ് എസ് എച്ച് എസ് എസ് 181 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. കുമ്പള ജി എച്ച് എസ് എസിനു രണ്ടാം സ്ഥാനം ലഭിച്ചു. 177 പോയിന്റ് എല്‍ പി വിഭാഗത്തില്‍ ചെന്നങ്കോട് എ എല്‍ പി പെര്‍ഡാല എം എസ് സി എ എല്‍ പി സ്‌കൂള്‍ എന്നിവ 63 പോയിന്റുകള്‍ വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. ബദിയഡുക്ക ഭാരതി വിദ്യാപീഠം കാറഡുക്ക ജി വി എച്ച് എസ്, സൂരംബയല്‍, കുമ്പള ഹോളി ഫാമിലി, മുള്ളേരിയ വിദ്യാശ്രീ എന്നീ സ്‌കൂള്‍ 61 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തില്‍ കുമ്പള ഹോളി ഫാമിലിക്കു 80 വും കാറഡുക്ക ജി വി എച്ച് എസ് എസിനു 76 പോയിന്റും ലഭിച്ചു. യു പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 88 പോയിന്റുകള്‍ വീതം നേടി നീര്‍ച്ചാല്‍ സ്വര്‍ഗ സ്‌കൂളുകള്‍ ഒന്നാം സ്ഥാനവും ബേള, പെര്‍ള സ്‌കൂളുകള്‍ 83 പോയിന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനവും പങ്കിട്ടു.
