ക്ലാസ് മുറിയിൽ വിദ്യാർത്ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗം; 12 വിദ്യാർത്ഥികൾ ആശുപത്രിയിൽ



കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ക്ളാസ് മുറിയിൽ കുരുമുളക് സ്പ്രേ പ്രയോഗവുമായി വിദ്യാർത്ഥി.  പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം. ശാരീരിക അസ്വസ്ഥത നേരിട്ട 12 വിദ്യാർത്ഥികളെ  പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയാണ് സംഭവം. വിദ്യാർത്ഥി സ്പ്രേയുമായി എത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വിദ്യാർത്ഥിയിൽ നിന്ന് വിശദീകരണം തേടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page