തൃശ്ശൂർ:ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷിനെ കൊമ്പുകൊണ്ടു കുത്തിക്കൊന്നത്.പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 25 വര്‍ഷമായി പുറത്തിറക്കാത്ത ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. ഒന്നാം പാപ്പാന്‍ അവധിയായിരുന്നതിനാല്‍ രണ്ടാം പാപ്പാനാണ് വെള്ളം കൊടുക്കാനെത്തിയത്. വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനാവുകയായിരുന്നു.25 കൊല്ലമായി എഴുന്നെള്ളത്തുകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയ ആനയാണ് ചന്ദ്രശേഖരന്‍. അക്രമ സ്വഭാവം കാരണമാണ് ആനയെ പുറത്തിറക്കാതിരുന്നത്. സമീപകാലത്ത് പുറത്തിറക്കിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്.
