തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായ 30500 അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
കഴിഞ്ഞ ഏപ്രിലിലാണ് മന്ത്രി കണ്ണടവാങ്ങിയത്. അപ്പോള്‍ത്തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാൻ പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ല, സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായത്. പരാതി ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് പണം അനുവദിച്ചത് . ക്ഷേമപെൻഷനുകള്‍ ഉള്‍പ്പടെ നല്‍കാൻ സാമ്ബത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടുമ്ബോള്‍ കണ്ണടവാങ്ങാൻ ചെലവായ കാശ് സര്‍ക്കാര്‍ ചെലവില്‍ ഉള്‍ക്കാെള്ളിച്ച് എഴുതിയെടുത്തതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും കണ്ണടവാങ്ങാൻ മന്ത്രിമാര്‍ സര്‍ക്കാര്‍ ആനുകൂല്യം ഉപയോഗിച്ചിരുന്നു. അന്ന് സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ പുതിയ കണ്ണടയ്ക്ക് 49,900 രൂപ എഴുതിയെടുത്തത് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ 29000 രൂപയാണ് കണ്ണടവാങ്ങാൻ ചെലവാക്കിയത്.സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് അടുത്തിടെ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിനിടെയാണ് കണ്ണട വാങ്ങൽ പോലുള്ള ധൂർത്തിന് പണം അനുവദിച്ചിരിക്കുന്നത്.