ബംഗളൂരു: കര്‍ണാടകയിലെ ദാവംഗരയിൽ തിളച്ച സാമ്പാർ ദേഹത്ത് വീണു ബാലന്‍ മരിച്ചു. ദാവംഗരെ ചന്നഗിരി താലൂക്കിലെ യലോദഹള്ളി ഗ്രാമത്തിലെ ശ്രുതി -ഹനുമന്ത ദമ്പതികളുടെ മകന്‍ സമര്‍ഥാണ് (12) മരിച്ചത്.വീട്ടില്‍ കളിക്കുന്നതിനിടെ തിളച്ച സാമ്പാർ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ദാവംഗരെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ കുട്ടി മരിച്ചു.രണ്ടു ദിവസം മുന്‍പായിരുന്നു കുട്ടിക്ക് അപകടം സംഭവിച്ചത്.
