പി എം കിസാന്‍ അനുകൂല്യം; നടപടികള്‍ ഒക്ടോബര്‍ 31ന് മുന്‍പ് പൂര്‍ത്തീകരിക്കണം

തിരുവനന്തപുരം: രാജ്യത്തെ ചെറുകിട നാമം മാത്രം കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം മുടങ്ങാതെ ലഭിക്കുന്നതിനായി പി എം കിസാന്‍ പദ്ധതി അംഗങ്ങളായ എല്ലാ കര്‍ഷകരും ഇനി പറയുന്ന കാര്യങ്ങള്‍ ഒക്ടോബര്‍ 31നകം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ഭൂമി സംബന്ധമായ രേഖകള്‍ കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലിലൂടെ രേഖപ്പെടുത്തണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതും ഇ- കെ വൈ സി പൂര്‍ത്തീകരിക്കുകയും ചെയ്യണം. ഇ- കെ വൈ സി ചെയ്യുന്നതിനായി PMKISAN GoI എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. പോസ്റ്റ് ഓഫീസ്, അക്ഷയ, സി എസ് സി, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യം ലഭ്യമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page