മംഗളൂരു: ബൈക്ക് റോഡരികിലെ കുഴിയില്‍ വീണ് 21 കാരന് ദാരുണാന്ത്യം. ഫരങ്കിപ്പേട്ട് സ്വദേശി കീര്‍ത്തിക് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നന്തൂരിനും പടിലിനും ഇടയിലുള്ള നിഡല്‍ ക്രോസിലാണ് അപകടം. അമിത വേഗതയിലോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികെ കുഴിയിലേക്ക് വീഴുകയായിരുന്നു. കുഴിയില്‍ തലയിടിച്ച് വീണ കീര്‍ത്തിക് തല്‍ക്ഷണം മരണപ്പെട്ടു. നാട്ടുകാര്‍ വെന്‍ലോക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതുകാരണമാണ് റോഡരികിലെ കുഴിയില്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
