കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരിയായ പതിനാറുകാരിയെ നിരവധി പേര്‍ പീഡിപ്പിച്ചു. ഏഴുപേരെ പ്രതികളാക്കി പൊലീസ് ഏഴു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനു ഇരയായത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളാണ് ആദ്യം പീഡിപ്പിച്ചത്. യുവാവ് തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കേസെടുത്തിരുന്നു. ഈ കേസ് അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് വിശദമായ കൗണ്‍സിലിംഗിനു പെണ്‍കുട്ടിയെ വിധേയമാക്കിയപ്പോഴാണ് മറ്റു ഏഴുപേര്‍ കൂടി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും പീഡിപ്പിച്ചതെന്നു വ്യക്തമായത്. തുടര്‍ന്നാണ് ഏഴു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
