കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മാലക്കല്ല് പൂക്കയം സ്വദേശി സജി ഉണ്ണംതറപ്പേല്‍ (52)ആണ് മരിച്ചത്. വീട്ടുവളപ്പിലാണ് ബന്ധുക്കള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാലക്കല്ലിനടുത്ത് മലയോര മേഖലയില്‍ സജിയുടെ ഉടമസ്ഥതയില്‍ വസ്തുവുണ്ട്. ഇക്കാരണത്താല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമ്പത്തിക ധനസഹായമായ അഞ്ച് ലക്ഷം രൂപ ഇദ്ദേഹത്തിന് നിഷേധിച്ചിരുന്നു. ഇതിന് പുറമെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മരുന്ന് ജില്ലയില്‍ പലയിടത്തും ലഭ്യമാകാത്ത സ്ഥിതിയും കുറച്ച് കാലമായുണ്ട്. സജി മാനസിക വെല്ലുവിളിയും നേരിടുന്നതായും വിവരമുണ്ട്. മാത്യുവിന്റെയും അന്നമ്മയുടെ മകനാണ്. ഭാര്യ: ജോമോള്‍. മക്കള്‍: ജിനോ, ആന്‍സ , അന്ന. സഹോദരങ്ങള്‍: മേരി, മോളി, ലിസി, ഓമന, പരേതനായ ജോസഫ്.
