ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടെ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി നിധിൻ ദാസ് ആണ് മരിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ മലപ്പുറം സ്വദേശി ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ല കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് 9 പേര്‍ക്കാണ് പരിക്കേറ്റത്.3 മുറികളിലായി കഴിയുന്നവർക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി 12.20 ഓടെയാണ് ഗ്യാസ് ചോര്‍ച്ച ഉണ്ടായി സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു