താമസ സ്ഥലത്ത് നാലുകിലോ കഞ്ചാവ് സൂക്ഷിച്ചു; വീട്ടമ്മ അറസ്റ്റില്‍

കാസര്‍കോട്: താമസ സ്ഥലത്ത് നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. അടുക്ക ഒളാക്ക് റോഡിലെ താമസക്കാരിയായ സുഹ്റാബിയെ(37)യാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ സമീറിനെയാണ് ആദ്യം എക്‌സൈസ് സ്‌ക്വാഡ് അധികൃതര്‍ പിടികൂടിയത്. അയാള്‍ കാലിന് സ്വാധീനമില്ലാത്ത ആളായിരുന്നു. പിന്നെങ്ങനെയാണ് കഞ്ചാവ് വീട്ടിലെത്തി എന്ന അന്വേഷണത്തിലൊടുവിലാണ് സുഹ്റാബിയെ പ്രതി ചേര്‍ത്തത്. എന്‍ഡിപിഎസ് കേസിലെ മുന്‍ പ്രതി കൂടിയായ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രിവന്റ്റീവ് ഓഫീസര്‍മാരായ കെവി മുരളി, ജെയിംസ് അബ്രഹാം കുറിയോ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി അജീഷ്, കെ സതീശന്‍, സോനു സെബാസ്റ്റ്യന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍ എന്നിവര്‍ പ്രതിയെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും

You cannot copy content of this page