കാസര്‍കോട്: കാസര്‍കോട് ജില്ലാപഞ്ചായത്ത് ജൈവവൈധ്യ പുരസ്‌ക്കാരങ്ങള്‍ പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. ദിവാകരന്‍ കടിഞ്ഞി മൂലയാണ് ഹരിത വ്യക്തി പുരസ്‌കാരത്തിന് അര്‍ഹനായത്. കണ്ണാലയം നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ക്കാണ് ജീനോം സേവിയര്‍ പുരസ്‌കാരം.
കെ.വി അഭയ് ഹരിത വ്യക്തി പ്രത്യേക പരാമര്‍ശം നേടി. മികച്ച പക്ഷി/ജന്തു സംരക്ഷകനുള്ള പുരസ്‌കാരം ഹരിദാസ് പെരിയ നേടി. ഹരിത വിദ്യാലയം പുരസ്‌കാരത്തിന് ജിഎഫ്എച്ച്എസ്എസ് ബേക്കല്‍, ജി യു പി എസ് പാടിക്കീല്‍ എന്നീ സ്‌കൂളുകള്‍ നേടി. ഗവണ്‍മെന്റ് കോളേജ് കാസര്‍കോടിന് ഹരിത കലാലയം പുരസ്‌കാരവും എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് കാസര്‍കോട് പ്രത്യേക പരാമര്‍ശവും നേടി. വലിയപറമ്പ, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലെ സമിതിയെ മികച്ച ജൈവവൈവിധ്യപരിപാലന സമിതിയായും തെരഞ്ഞെടുത്തു. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍പ്രഖ്യാപിച്ചത്. മികച്ച സര്‍ക്കാരിതര സംഘടന പുലരി അരവത്താണ്. അവാര്‍ഡ് വിതരണം 14 ന് പൊലിയം തുരുത്തില്‍ സി.എച്ച്. കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സമ്മാനിക്കും.