അയല്‍വാസിയായ 14 കാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു; 60 കാരന്‍ അറസ്റ്റില്‍
ചീമേനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച അയല്‍വാസിയായ 60 കാരന്‍ പോക്‌സോ കേസില്‍ പിടിയില്‍. സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 14 കാരിയെയാണ് അയല്‍വാസിയായ പ്രതി പീഡിപ്പിച്ചത്. സംഭവ ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ പരിസരവാസികളായ സ്ത്രീകള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി വന്ന മരപ്പണിക്കാരനായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഐ.പി ഒ.കെ.അജിതയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തിങ്കളാഴ്ച വൈകീട്ട് പ്രതിയെ അറസ്റ്റു ചെയ്തു. ലോക് ഡൗണ്‍ സമയത്തും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി വ്യക്തമായിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനയക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.