കണ്ണൂര്‍: കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു. കുറ്റൂര്‍ പൂരക്കടവിലെ വ്യാപാരി കാനാവീട്ടില്‍ ഷിജുവിന്റെയും ഗ്രീഷ്മയുടെയും മകന്‍ ഇവാനാ(3)ണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ആറിന് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ കട്ടിലില്‍ കയറി ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ ഫോണ്‍ പ്ലഗില്‍ നിന്നും ഊരിയെടുക്കുന്നതിനിടെ കട്ടിലില്‍ നിന്നും അബദ്ധ ത്തില്‍ തെന്നി താഴേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയായിരുന്നു മരണം. സഹോദരന്‍ റിഷാന്‍.
