വെള്ളരിക്കുണ്ട്: മാലോം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. മാലോം വള്ളിക്കടവ് പിണക്കാട്ട് പറമ്പില്‍ ഹൗസ് ദേവസ്യ ജോണി (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രോടെ വീടിന് മുകളില്‍ റബര്‍ ഷീറ്റ് ഇടുന്നതിനിടേ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചേ മരിച്ചു. ചൊവ്വ രാവിലെ പതിനൊന്നു മണിയ്ക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം പുല്ലടി സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ സംസ്‌കാരം നടക്കും. പിണക്കാട്ട് പറമ്പില്‍ വര്‍ക്കിയാണ് പിതാവ്. ഭാര്യ: ലിസി ചിറ്റാരിക്കാല്‍ കല്ലടയില്‍ കുടുംബാംഗം. മക്കള്‍: ലിറ്റി, ലിജോ. മരുമക്കള്‍. ജോഷ്വാ മഴുവഞ്ചേരില്‍ (വള്ളിക്കടവ്), റീന നിരപ്പേല്‍ (ഉളിക്കല്‍).
