കൊച്ചി: കൊച്ചിയില്‍ ജോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയിലായി. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയായ പ്രമുഖ ജോത്സ്യനില്‍ നിന്ന് 12.5 പവന്‍ സ്വര്‍ണമാണ് അന്‍സി കവര്‍ന്നത്. കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴിയാണ് യുവതി ജോല്‍സ്യനെ പരിചയപ്പെട്ടത്. പിന്നീട് ജ്യോതിഷം നോക്കണമെന്നു പറഞ്ഞ് എണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇടപ്പള്ളിയില്‍ മുറിയെടുത്തു. തുടര്‍ന്ന് പ്രഷറിന്റെ ഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കി ഇയാളെ മയക്കിക്കിടത്തിയ ശേഷം ശരീരത്തില്‍ നിന്നും സ്വര്‍ണം കവരുകയായിരുന്നു. യുവതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ ഇവര്‍ നിരവധി ജോത്സ്യക്കാരുമായി ചാറ്റ് നടത്തിയതായും കണ്ടെത്തി.
