ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രവർത്തനം പുതിയ മന്ദിരത്തിൽ ആരംഭിച്ചു.ലോക്സഭാ 1.15 നാണ് പുതിയ മന്ദിരത്തിൽ സമ്മേളിച്ചത്. പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേയ്‌ക്ക് മാറുന്നതിന്റെ മുന്നോടിയായി രാവിലെ പഴയ മന്ദിരത്തിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ചെറിയ പ്രസംഗങ്ങള്‍ക്കും ഫോട്ടോ സെഷനും ശേഷമാണ് അംഗങ്ങള്‍ പുതിയ മന്ദിരത്തിലേയ്‌ക്ക് നീങ്ങിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് അംഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് നീങ്ങിയത്. പുതിയ മന്ദിരത്തിലെ ലോക്സഭാ ഹാളിൽ ആദ്യ ബില്‍ വനിതാ സംവരണ ബില്ലാണ്. ലോക്‌സഭയിലേയ്‌ക്കും സംസ്ഥാന നിയമസഭകളിലേയ്‌ക്കുമുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് ഈ ബില്‍. ബിൽ കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ചിരുന്നു. ബില്‍ പാര്‍ലമെന്റില്‍ ബുധനാഴ്ച അവതരിപ്പിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ആദ്യ അജണ്ടയാക്കുന്ന കാര്യം രാവിലെയാണ് അറിയിച്ചത്. ലോക്‌സഭ നാളെയും രാജ്യസഭ മറ്റന്നാളും ബിൽ പാസാക്കും. നിയമമന്ത്രി അര്‍ജുന്‍ റാംമേഘ്‌വാള്‍ ആയിരിക്കും ബിൽ അവതരിപ്പിക്കുക.പഴയ മന്ദിരം ഇനി മുതൽ സംവിധാൻ സദൻ എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
