ഹാരിസും അന്നരാജനും ഒന്നിക്കുന്ന മലയാള ചിത്രം ‘മിസ്റ്റര്‍ ഹാക്കര്‍’; 22ന് തിയേറ്ററിലേക്ക്

കൊച്ചി: ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘മിസ്റ്റര്‍ ഹാക്കര്‍’ 22ന് തിയേറ്ററുകളിലേക്ക്. സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരത്തു ജീവിക്കുന്ന ആളാണ് കുഞ്ഞുമോന്‍. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടര്‍ന്ന് കുഞ്ഞുമോന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റര്‍ ഹാക്കര്‍ പറയുന്നത്.
ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍, എം. എ. നിഷാദ്, മാണി സി കാപ്പന്‍, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജന്‍, അല്‍മാസ് മോട്ടിവാല, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
അഷ്റഫ് പാലാഴിയാണ് ചിത്രത്തിന്റെ ക്യാമറമാന്‍. രാജീവ് ആലുങ്കല്‍, ഹരി മേനോന്‍ എന്നിവരുടെ വരികള്‍ക്ക് റോണി റാഫേല്‍, സുമേഷ് കൂട്ടിക്കല്‍, റോഷന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു. പി. ജയചന്ദ്രന്‍, വിധു പ്രതാപ്, നജീം അര്‍ഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മന്‍, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ഗായകര്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: രമ ജോര്‍ജ്, അബ്ദുല്‍ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപ്പറമ്പന്‍, കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍, പ്രൊജക്ട് ഡിസൈനര്‍: ഷാജിത്ത് തിക്കോടി, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിര്‍മ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ചന്ദ്രന്‍, സ്റ്റില്‍സ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈന്‍സ്: രാഹുല്‍ രാജ്, പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page