ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; ഒരാൾ പിടിയിൽ

കൊച്ചി: നഗരസഭയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഫോർട്ട് കൊച്ചി കൽവത്തി അനീഷി(38)നെയാണ് ഞാറയ്ക്കൽ പോലീസ് പിടികൂടിയത്.കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം നടന്നത്. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അനീഷ് കബളിപ്പിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു.
എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയിൽ കണ്ടിജന്റ് സൂപ്പർവൈസറായി ജോലി നൽകാമെന്ന് പറഞ്ഞ് 60,000 രൂപയാണ് കൈപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പരാതിക്കാരൻ മേയർക്ക് പരാതി നൽകി. പരാതി പോലീസിന് കൈമാറിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.ഇതിൻ്റെ പിന്നാലെ അനീഷ് ഒളിവിൽ പോയി. തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട്
നോട്ടീസ് പുറപ്പെടുവിച്ചു. മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അനീഷിനെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൽ യേശുദാസ്, എസ്ഐമാരായ വന്ദന കൃഷ്ണൻ, സി.ആർ രഞ്ജു മോൾ, എഎസ്ഐ ടി.എസ് ഗിരീഷ്, സിപിഒമാരായ ആന്റണി ഫ്രെഡി, ഒ.ബി.സിമിൽ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page