ഡോക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ വിപിനെയാണ്(50)മരിച്ച നിലയിൽ കണ്ടെത്തിയത്.മുട്ടട സ്വദേശിയാണ് വിപിൻ.  ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിപിന്റെ മൃതദേഹം നാട്ടുകാർ കാണുന്നത്.  തുടർന്ന് നാട്ടുകാർ  പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ്  പരിശോധനയിൽ മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിനു ശേഷം ബന്ധുക്കളെത്തി മൃതദേഹം വിപിന്റേതാണെന്ന് സ്ഥിരീകരിച്ചു.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിഷാദ സംബന്ധമായ പ്രശ്നങ്ങൾ വിപിന് ഉണ്ടായിരുന്നതായി  സൂചനയുണ്ട്.
തോടിന് ഒരു വശത്ത് റോഡിൽ ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തു. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയെന്നാണ് കരുതുന്നത്. അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.കാറിൽ ശാസ്ത്രീയ പരിശോധനയടക്കം നടത്തും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് അശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page