ആലപ്പുഴ: ആലപ്പുഴയിൽ ബാറിൽ സംഘർഷം.അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ബാർ ജീവനക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ആനന്ദ കൃഷ്ണൻ, കിഷോർ, അജിത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സെപ്റ്റംബർ രണ്ടിനായിരുന്നു സംഭവം. ബാറിലെത്തിയ സംഘം മദ്യകുപ്പികളും ഫർണീച്ചറുകളും അടിച്ചു തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബാറുടമയുടെ പരാതിയിൽ 8 പേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. സംഭവത്തിൽ തുമ്പോളി സ്വദേശി ഹരീഷ്, പ്രജിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ തൃശ്ശൂരിലും അടുത്തിടെ ബാറിൽ സംഘർഷമുണ്ടായിരുന്നു.