ബത്തേരി: വയനാട് ബത്തേരി മൂലങ്കാവിൽ നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവയെ പിടികൂടി.എർളോട്ട് കുന്നിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.പുലർച്ചെ മൂന്നുമണിയോടെ ആണ് കടുവ കുടുങ്ങിയത്.വനം വകുപ്പ് വെറ്റനറി സംഘം കടുവയെ പരിരോധിച്ച ശേഷം മുത്തങ്ങക്കടുത്ത പച്ചാടിയിലെ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.കടുവയെ പിടികൂടാൻ ചിറ്റമാലിയിലെ തോട്ടത്തിലും വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ശാരീരിക ആസ്വസ്ഥതകൾ ഉണ്ടെങ്കിൽ കടുവയെ വനംവകുപ്പിന്‍റെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ തന്നെ പാർപ്പിക്കാനാണ് തീരുമാനം. ആരോഗ്യ സ്ഥിതി വിലയിരുത്തിയാകും വനംവകുപ്പ് കടുവയുടെ കാര്യത്തിൽ തുടർ തീരുമാനമെടുക്കുക. ആരോഗ്യമുള്ള കടുവയാണെങ്കിൽ മറ്റ് മേഖലയിൽ തുറന്ന് വിട്ടേക്കും. നാട്ടിൽ ഇറങ്ങി വളർത്ത് മൃഗങ്ങളെ കൊന്നതോടെ കടുവയെ പിടികൂടാനാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് കടന്നിരുന്നു.