സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49)അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിന്‍ സ്ട്രീക്ക് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആഗസ്റ്റ് 23 പുലര്‍ച്ചെയായിരുന്നു താരം മരിച്ചെന്ന വാര്‍ത്തകള്‍ വന്നത്. സ്ട്രീക്കിനൊപ്പം സിംബാബ്വെ ടീമില്‍ കളിച്ച ഹെന്റി ഒലോംഗയാണ് മരണ വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത്. പിന്നീട് ഹെന്റി ഒലോംഗ തന്നെ സമൂഹമാധ്യമത്തിലൂടെ മരണ വാര്‍ത്ത നിഷേധിക്കുകയായിരുന്നു. 655 ടെസ്റ്റ് 189 ഏകദിനങ്ങളും അദ്ദേഹം സിംബാബ്‌വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 4933 റണ്‍സും 455 വിക്കറ്റുകളും നേടി. സിംബാബ്‌വെയ്ക്കു വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്. 2005 ലാണ് സ്ട്രീക്ക് രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക്ക് സിംബാബ്‌വെ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ടീമിന്റെ നെടുംതൂണായിരുന്നു.
