കാസര്‍കോട്: മോഷണം, അടിപിടി, മയക്കുമരുന്ന് മുതലായ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കണ്ടത്തില്‍ ഹൗസില്‍ മുഹമ്മദ് സുഹൈല്‍ (24) ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ചന്തേര പോലീസ് സാഹസികമായി പിന്തുടര്‍ന്ന പിടികൂടുകയായിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. ചന്തേര എസ്.ഐ ശ്രീദാസ്, എഎസ്‌ഐ ലക്ഷ്മണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, ഷാജു, സുരേഷ് ബാബു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മയക്കുമരുന്ന് പ്രശ്‌നവുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയ സംഭവത്തില്‍ പ്രതിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പോലീസിനെ കണ്ട് മോഷ്ടിച്ച ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഞ്ചാവു പൊതിയുമായി അറസ്റ്റിലായിരുന്നു.