തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു.
79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
സംസ്‌ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഏകദേശം 80 സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1944 ജനുവരി മൂന്നിനാണ് ജനനം. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്നു കെ പി ഹരിഹര പുത്രന്‍. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം. മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍, എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം സിനിമാ ലോകത്ത് എത്തുന്നത്. അതേവര്‍ഷം വിത്തുകള്‍ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു.
50 വര്‍ഷക്കാലമായി സിനിമയില്‍ സജീവമായിരുന്ന എഡിറ്ററാണ് ഹരിഹരപുത്രന്‍.