കാസർകോട് : സർക്കാർ സ്കൂളിലെ കന്നഡയില്‍ പ്രാഗത്ഭ്യമില്ലാത്ത അധ്യാപികയെ ഒരു മാസത്തിനുളളില്‍ മാറ്റി പകരം കന്നഡയറിയാവുന്നവരെ നിയമിക്കണമെന്ന് കേരളാ ഹൈക്കോടതി നിര്‍ദ്ദേശം.കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് അഡൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കന്നഡ വിഭാഗത്തില്‍ കന്നഡ ഭാഷയില്‍ പ്രാവീണ്യമില്ലാത്ത അധ്യാപികയെ നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ചു കുട്ടികള്‍ അധ്യാപികയുടെ ക്ലാസ് ബഹിഷ്‌ക്കരിക്കുകയും നാട്ടുകാരും രക്ഷിതാക്കളും കന്നഡ പോരാട്ടസമിതിയും കന്നഡ അറിയാത്തവരെ കന്നഡ അധ്യാപക സ്ഥാനം തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. വിവാദ അധ്യാപികയ്‌ക്ക് കന്നഡയില്‍ പ്രാഗത്ഭ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പധികൃതര്‍ കണ്ടെത്തുകയും സ്ഥലം മാറ്റത്തിന് അധ്യാപിക അപേക്ഷ നല്‍കുകയും ചെയ്‌ത സാഹചര്യത്തില്‍ ഉടന്‍ അവരെ സ്ഥലം മാറ്റാനും പകരം കന്നഡ ഭാഷയില്‍ പ്രാവിണ്യമുള്ള ആളെ ഒരു മാസത്തിനുള്ളില്‍ നിയമിക്കാനും കോടതി വിദ്യാഭ്യാസ വകുപ്പധികൃതരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തില്‍ സന്തുഷ്‌ടരായ കന്നഡ പോരാട്ടസമിതി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,നാട്ടുകാര്‍ എന്നിവര്‍ ആഹ്ലാദ പ്രകടനം നടത്തി
കന്നട ഭാഷയെ അപമാനിക്കുന്ന ഇടത് സർക്കാറിനെതിരെ ജനവികാരം ഉയർന്നു വരേണ്ട കാലം അധിക്രമിച്ചു.