പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കും; പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന്പറയുമെന്ന് കെ മുളീധരന്‍

കോഴിക്കോട്: പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍ എംപി. കെ. കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് പൊതുപ്രവര്‍ത്തനം നിര്‍ത്തുതെന്നാണ് വിശദീകരണം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിലത് പറയാനുണ്ടെന്ന് മുളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് സൂചന അദ്ദേഹം നല്‍കി. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ജോലി പോകുന്ന അവസ്ഥയാണ്. പാവങ്ങളെ ഇപ്പോള്‍ സിപിഎമ്മിന് വേണ്ട. ഇതിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരാംഗമാക്കാത്തതിലുള്ള കടുത്ത അമര്‍ഷത്തിലാണ് രമേശ് ചെന്നിത്തല. സാമുദായിക സന്തുലനം തെറ്റുമെങ്കില്‍ എന്ത് കൊണ്ട് തരൂരിനെ സ്ഥിരം ക്ഷണിതാവാക്കി തന്നെ അംഗമാക്കിയില്ല എന്നൊക്കെയാണ് പരാതി. നിരന്തരം ഹൈക്കമാന്‍ഡ് അവഹേളിക്കുന്നുവെന്നാണ് ചെന്നിത്തല എടുത്തുപറയുന്നത്. സിഡബ്യളുസി വഴി സംസ്ഥാന കോണ്‍ഗ്രസ്സില്‍ ശക്തനാകാനുള്ള ചെന്നിത്തലയുടെ മോഹം പൊലിഞ്ഞതില്‍ ചില നേതാക്കള്‍ക്ക് ഉള്ളില്‍ സന്തോഷമുണ്ട്. പക്ഷെ ചെന്നിത്തലയോട് നീതികാട്ടിയില്ലെന്ന അഭിപ്രായക്കാരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്ത് തുടര്‍നീക്കമെന്നത് ചെന്നിത്തലക്ക് മുന്നിലെ വെല്ലുവിളിയാണ്. പരസ്യകലാപത്തിലേക്ക് പോയാല്‍ സംസ്ഥാനത്ത് പിന്തുണ എത്രമാത്രമെന്നതും പ്രശ്‌നം, ലോക്‌സഭാ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്തുള്ള പട്ടികയെന്ന വിലയിരുത്തല്‍ ദേശീയ തലത്തില്‍ വരുമ്പോഴുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ ഭാവിയാണ് പ്രശ്‌നമെന്ന് മുരളീധരന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page