ന്യൂഡൽഹി: രാജ്യത്തെ മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ അവാർഡിന് കേരളത്തിൽ നിന്ന് 9 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. രാജ്യത്തെട്ടാകെ 140 പൊലീസ് ഉദ്യോഗസ്ഥർക്കാണ് അവാർഡ്. കേരളത്തിൽ നിന്ന് കാസർകോട് എസ്.പി വൈഭവ് സക്സേന, ഡി.ശിൽപ്പ, ഇളങ്കോ , രാജ്കുമാർ, ദിനിൽ ജെ കെ, എന്നീ ഐപിഎസ് ഉദ്യോഗസ്ഥർക്കും, അഡീഷണൽ എസ്പി സുൾഫിക്കർ എം,ഇൻസ്പെക്ടർമാരായ ആർ.കെ ബിജു, പി ഹരിലാൽ, സാജൻ കെ എന്നിവർക്കുമാണ് അന്വേഷണ മികവിന് അവാർഡ് ലഭിച്ചത്.വയനാട് എസ്പി ആയിരിക്കെ നടത്തിയ മയക്കു മരുന്ന് കേസ് അന്വേഷണം പരിഗണിച്ചാണ് വൈഭവ് സക്സേനക്ക് അവാർഡ് ലഭിച്ചത്. കേസിലെ 5 പ്രതികൾക്കും 10 വർഷം വീതം കഠിന തടവ് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു.സിബിഐയിൽ നിന്ന് 15 ഉം , എൻ.ഐ.എയിൽ നിന്ന് 12 ഉം യു.പി പൊലീസിൽ നിന്ന് 10, കേരളാ, രാജസ്ഥാൻ പൊലീസിൽ നിന്നായി 9 പേർ വീതവും, തമിഴ്നാട് പൊലീസിൽ നിന്ന് 7 ഉം മധ്യപ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് 6 വീതവും ഉദ്യോഗസ്ഥർ അവാർഡിന് അർഹരായി.
