വിവാഹ വാഗ്ദാനം നൽകി പത്തൊൻപതുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ
കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ.പനമരം പിലാക്കാവ് വിലങ്ങുംപുറത്തെ അജിനാഫ്(24) ആണ് അറസ്റ്റിലായത്.സ്നേഹം നടിച്ച് യുവതിയുമായി അടുപ്പമുണ്ടാക്കി വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.ഇയാൾക്കെതിരെ കേസ് രജിസ്ട്രർ ചെയതതോടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ വരുമ്പോൾ ബംഗലൂരു വിമാനതാവളത്തിൽ സുരക്ഷാ സേന തടഞ്ഞ് വെച്ച് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പനമരം പൊലീസ് ബംഗലൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരങ്ങൾ നേരത്തെ എല്ലാ വിമാനതാവളിലേക്കും കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ തടഞ്ഞ് വെച്ചത്