ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍, കഥകളിയ്ക്കിടെ കലാകാരന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍ കുഴഞ്ഞു വീണു മരിച്ചു

ചേര്‍ത്തല: കഥകളി നടന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍(25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ ആണ് കുഴഞ്ഞുവീണത്. കഥകളി പുറപ്പാടിന് ശേഷം ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോള്‍ അരങ്ങില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സംഘാടകര്‍ ചേര്‍ത്തലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആര്‍എല്‍വി കോളജിലെ വിദ്യാര്‍ത്ഥിയാണ്. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ് രഘുനാഥ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page