കാസർകോട്: കാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായി 3 യുവതികളെ കാണാതായെന്ന് പരാതി. ചെറുവത്തൂരിൽ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പടന്ന കാവുന്തലയിലെ ഹസീന(33)യെ കാണാനില്ലെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട് അമ്പലത്തറയിലും യുവതിയെ കാണാതായി. അമ്പലത്തറ തായന്നൂര്‍ കാലിച്ചാനടുക്കത്തെ കെ അനിത(21)യെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ വീട്ടില്‍ നിന്നു കാണാതായത്. സഹോദരന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മടിക്കൈയിൽ ക്ഷേത്രത്തിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെയും കാണാതായെന്ന് വീട്ടുകാർ പരാതി നൽകി.മടിക്കൈ, മാടം സ്വദേശിനി ശ്രീലക്ഷ്‌മി (20)യെ ആണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മന്ദംപുറത്ത് കാവിലേയ്‌ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് വി സുകുമാരന്‍ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മൂന്ന് കേസുകളിലും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.