ബേഡകം: കുടുംബശ്രീ യോഗത്തിന് നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മൂന്നര പവൻ്റെ സ്വർണമാല തട്ടിപ്പറിച്ചു. ചേരിപ്പാടി സ്വദേശിനി ബിന്ദു എന്ന സ്ത്രീയുടെ ആഭരണ മാണ് ബൈക്കിലെത്തിയ യുവാക്കൾ തട്ടിയെടുത്തത്. ഞായറാഴ്ച വൈകിട്ട് മുന്നു മണിയോടെ പിണ്ടിക്കടവിൽ ആണ് സംഭവം. ഒറ്റക്ക് പോവുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ സംഘം മാല തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. യുവതി ബഹളം വച്ച് പിന്നാലെ ചെന്നെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു.
ബേഡകം പൊലീസിൽ പരാതി നൽകി. അതിനിടെ പെരിയാട്ടടുക്കം ഭാഗത്തു നിന്നും ഒരു നീല കളറുള്ള ഫാഷൻ പ്രൊ ബൈക്ക് ( KL 60 E 5106) കളവ് പൊയിട്ടുണ്ടെന്ന് ഹോസ് ദുർഗ് പോലീസ് അറിയിച്ചു.
ഇങ്ങനെ കളവ് ചെയ്തു കൊണ്ട് പോയ ബൈക്കുകളിലാണ് മാല മോഷണം കൂടുതലും നടന്നു വരുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസിന്റെ അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടേ ഉദുമ നിയോജക മണ്ഡല പരിധിയിൽ പത്ത് മാല പിടിച്ചു പറി കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ട്. അനുദിനം കേസുകൾ വർദ്ധിച്ചുവരുന്നതോടെ കള്ളൻമാരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു