അഞ്ചുവയസുകാരിയുടെ കൊല, തെളിവെടുപ്പ് പൂര്‍ത്തിയായി, യാതൊരു കൂസലില്ലാതെ പ്രതി അസഫാക് ആലം, രോഷാകുലരായി മാതാപിതാക്കള്‍

കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാര്‍ക്കറ്റ് മുതല്‍ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി എത്തിച്ചു തെളിവെടുപ്പ് നടത്തി. യാതൊരു കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. അതിനിടേ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും രോഷാകുലരായി അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു. മുഖം മറയ്ക്കാതെ കൊണ്ടുവന്ന പ്രതിയെ ആലുവ മാര്‍ക്കറ്റിലേക്കാണ് ആദ്യമെത്തിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. ഈ സ്ഥലത്ത് നിന്ന് കുട്ടിയുടെ വസ്ത്രവും ചെരിപ്പും പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തും അസഫാക് താമസിച്ച സ്ഥലത്തും കുഞ്ഞിന് ജ്യൂസ് വാങ്ങിക്കൊടുത്ത കടയുമാണ് ഈ കേന്ദ്രങ്ങള്‍. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിയപ്പോള്‍ അലറിക്കരഞ്ഞ്, പൊട്ടിത്തെറിച്ചായിരുന്നു അമ്മയുടെ പ്രതികരണം. കൊല നടത്തിയത് അസഫാക് മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. രണ്ടരമണിക്കൂര്‍ നേരം സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ പൊലീസ് വളരെ വ്യക്തമായി തന്നെ പ്രതിയില്‍ നിന്നും ചോദിച്ചറിഞ്ഞു. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page