കോഴിക്കോട്: നഗരത്തിലെ ആനകുളം സമീപം പാർക്കിംഗിങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കളെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി. കുറ്റിപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്(38) ,വൈഷണവ്(23) എന്നിവരെയാണ് ടൗൺപോലീസ് കുറ്റിപ്പുറത്തു നിന്ന് പിടികൂടിയത് ഇരുചക്രവാഹനം പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതികൾ കുറ്റിപ്പുറത്തേക്ക് കടന്നു കളയുന്നത് പിടിയിലാവുമ്പോൾ മോഷ്ടിച്ച വാഹനം പോലീസ് തിരിച്ചറിയാതിരിക്കാൻ വാഹനത്തിന്റെ നമ്പറും കളറും മാറ്റിയാണ് പ്രതികൾനഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ മുമ്പും മോഷണകേസിലും മയക്കുമരുന്ന് കേസിലുംപ്രതികളാണ് ഇവർ .സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ മനോജ്, പോലീസുകരായ പ്രബീഷ് ,ഉല്ലാസ് . എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.