കാസർകോട്: പുതിയ പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടറായി എൻ നന്ദികേശനെ നിയമിച്ചു.
നിലവിൽ കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആണ് ഇദ്ദേഹം. ഏഴു ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ സ്ഥാനക്കയറ്റം നൽകി ഉപ ഡയറക്ടർമാരായി ഇന്ന് നിയമിച്ചിട്ടുണ്ട്. പനയാല്‍ നെല്ലിയടുക്കം സ്വദേശിയായ നന്ദികേശന്‍ ഇപ്പോള്‍ ബാര മുക്കുന്നോത്ത് ആണ് താമസം.കാഞ്ഞങ്ങാട് ഡി.ഇ.ഒ. ആയും കാസർകോട്, മഞ്ചേശ്വരം എ.ഇ.ഒ. ആയും പ്രവർത്തിച്ചിട്ടുണ്ട്. ഡയറ്റിൽ (ഡി.ഐ.ഇ.ടി.) ടീച്ചേഴ്‌സ്എജ്യുക്കേറ്ററായിരുന്നു. രണ്ടുവർഷം സർവശിക്ഷാ അഭിയാൻ പരിശീലകനായും അഡൂർ ഗവ. ഹൈസ്കൂളിൽ കണക്ക് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
.