മംഗളൂരു: ഹിന്ദു ദൈവത്തിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ അധിക്ഷേപകരമായ എഴുത്തും കമന്റുകളും നടത്തിയ യുവാവ് അറസ്റ്റില്‍. കുലശേഖര ബികര്‍ണകട്ടേ മസിദി ഹില്‍ റോഡ് സ്വദേശി മുഹമ്മദ് സല്‍മാനെ(22)യാണ് മംഗളൂരു സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 67, 153(എ), 505(2) എന്നിവ പ്രകാരമുള്ള കുറ്റമാണ് സല്‍മാനെതിരേ ചുമത്തിയിരിക്കുന്നു. അറസ്റ്റുചെയ്ത ശേഷം ഏഴാം ജെഎംഎഫ്സി കോടതിയില്‍ ഹാജരാക്കി. മംഗളൂരു സെന്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ സതീഷ് എം പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ആര്‍ ജെയിനിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.