കോഴിക്കോട് : മിശ്രിത രൂപത്തിൽ മലാശയത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോഗ്രാമിലേറെ സ്വർണ്ണം കരിപ്പൂരിൽ എയർ കസ്റ്റംസ് പിടികൂടി. സ്വർണ്ണം കടത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീർ അലി(45)യെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയതായിരുന്നു ഇയാൾ. നാലു ക്യാപ്സ്യൂളായി കൊണ്ട് വന്ന സ്വർണ്ണ മിശ്രിതത്തിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുക്കൽ പിന്നീട് നടക്കുമെന്ന് എയർ കസ്റ്റംസ് അറിയിച്ചു.