കൊല്ലൂർ: കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ദേവിയുടെ പ്രധാന പ്രതിഷ്ഠ ഇരിക്കുന്ന സ്വയംഭൂ പീഠത്തിന് അലങ്കാര കവചവുമായി ഭക്തൻ. പ്രമുഖ വ്യവസായി അദ്വൈത് ലക്ഷ്മി ഇൻസ്ട്രീസ് കമ്പനി എം.ഡി. രവി ശ്യാം ആണ് വെള്ളിയിൽ തീർത്തതും സ്വർണ്ണം പൂശിയതുമായ പുതിയ അലങ്കാര കവചം ക്ഷേത്രത്തിന് സമർപ്പിച്ചത്. കവചം ക്ഷേത്ര തന്ത്രി കെ.എൻ സുബ്രഹ്മണ്യ അഡിഗ ഏറ്റുവാങ്ങി.