കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി
കാസര്‍കോട്: കേരള ക്രിക്കറ്റ് താരം ഐപിഎല്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ താരവുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി. കാസര്‍കോട് മുനിസിപ്പല്‍ മുസ്ലീം ലീഗ് ജോ സെക്രട്ടറി തളങ്കര കടവത്ത് ഒലിവിലെ അമീര്‍ പള്ളിയാന്റെയും ജുനൈസയുടെയും മകള്‍ ആയിഷയാണ് വധു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ആയിഷ.
സീതാംഗോളി അലയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ മതപണ്ഡിതന്‍ സൈനുല്‍ ആബ്ദീന്‍ കുന്നുംകൈ നിക്കാഹിന് നേതൃത്വം നല്‍കി. ക്രിക്കറ്റ് , കലാ , രാഷ്ട്രീയ-സാമൂഹ്യ-വ്യവസായ മേഖലയിലെ പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുത്തു.