കുമ്പള: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടകയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 172.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് ക്രാസ്റ്റ (33), യു.കെ സതീഷ് എന്നിവര്‍ അറസ്റ്റിലായി. എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റിവ് ഓഫീസര്‍ സി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി എട്ടരയോടെ ആരിക്കാടിയില്‍ ആയിരുന്നു മദ്യവേട്ട. പ്രതികളുടെ മൊബൈല്‍ സൈബര്‍സെല്ല് വഴി നിരീക്ഷിച്ചാണ് വേട്ട നടത്തിയത്. പിടിയിലായ പ്രതികളെയും കസ്റ്റഡിയിലെടുത്ത വാഹനവും തൊണ്ടിമുതലുകളും പിന്നീട് കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ ജയിംസ് കുറിയോ, സി.ഇ.ഒമാരായ സി അജീഷ്, കെ ആര്‍ പ്രജിത്ത്, എ കെ നസറുദ്ദിന്‍, സദാനന്ദന്‍, ഡ്രൈവര്‍മാരായ ക്രിസ്റ്റിന്‍ പി എ, ദിജിത്ത്, സൈബര്‍ സെല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഖില്‍ പവിത്രന്‍ എന്നിവരും പ്രതികളെ പിടികൂടുന്നതിന് സഹായിച്ചു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.