മഞ്ചേശ്വരം: എക്‌സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ വാഹനത്തില്‍ മദ്യം കടത്തവെ പിടികൂടി. മംഗല്‍പാടി ഷിറിയ സ്വദേശി രജിന്‍ കുമാറാണ് (26) പിടിയിലായത്. ഹൊസങ്കടിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വച്ച് 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം ആള്‍ട്ടോ കാറില്‍ കടത്തവേയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ജോയി ജോസഫിനെയും സംഘത്തിനെയും വാഹനം ഉപയോഗിച്ച് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച രാത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറും സംഘവും ഹൊസങ്കടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. രജിന്‍ കുമാറിനെതിരേ അബ്കാരി കേസെടുത്ത് അറസ്റ്റുചെയ്തു. കേസ് റിക്കാര്‍ഡുകളും തൊണ്ടി മുതലുകളും കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മുരളി കെ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജീഷ് സി, പ്രജിത്ത് കെ, ആര്‍, കെ സതീശന്‍, കെ നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, വി വി ഷിജിത്ത് എന്നിവരും ഉണ്ടായിരുന്നു.